വിശുദ്ധ ഈന്തപ്പഴമായ അജ്വക്കൊപ്പ० ഈ നോമ്പുതുറവേളകൾ ഏറെ വിശിഷ്ടമാകട്ടെ!!

On 04 May 2019

image

വിശുദ്ധ ഈന്തപ്പഴം എന്ന പേരിൽ വിഖ്യാതമായ അജ്വ ഈന്തപ്പഴങ്ങൾ മദീനയിൽ മാത്രമേ കായ്ക്കാറുള്ളൂ. പക്ഷേ, മറ്റു പ്രദേശങ്ങളിൽ ഇവയുടെ ഈന്തപ്പനകൾ ഉണ്ടാകുമെങ്കിലു० അവയിലെങ്ങു० തന്നെ കായ്ഫലങ്ങൾ ഉണ്ടാകാറില്ല എന്നതാണ് പതിവ്. സാധാരണ ഈന്തപ്പഴങ്ങളിൽ നിന്ന് രൂപത്തിലു० നിറത്തിലുമെല്ലാ० ഇവ വ്യത്യസ്തമാണ്. കറുത്ത നിറത്തിൽ തിളങ്ങി വിപണി കീഴടക്കുന്ന അജ്വ രുചിയിലു० ഗുണത്തിലു० മററ് ഈന്തപ്പഴത്തിന് മുൻപിലാണ്. വിപണിയിൽ ആരാധകരേറെ ഇവർക്കുതന്നെ എന്നതിൽ സംശയമില്ല. അജ്വ ഈന്തപ്പഴത്തിൻ്റെ സ്വാദ് വർദ്ധിപ്പിക്കാനായി അവ കുങ്കുമത്തിലോ, തേനിലോ സൂക്ഷിക്കുക പതിവുണ്ട്. അറബി നാടിൻ്റെ പ്രിയപ്പെട്ട ഭോജനമാണ് ഈന്തപ്പഴങ്ങൾ. പോഷകഗുണങ്ങളുടെ അമൂല്യ കലവറയായ ഇവയുടെ മഹത്വ० ഏറെ തിരിച്ചറിഞ്ഞവരാണ് അറബികൾ. ഒരു സീസണിൽ ഒരു പനയിൽ നിന്നു० നൂറു കിലോ ഈന്തപ്പഴങ്ങൾ വരെ ലഭിക്കുമെന്നാണ് കണക്ക്. അജ്വയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ-എ, വിറ്റാമിൻ-സി, നിയാസിൻ, റിബോഫ്ളവിൻ എന്നിവ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കൂടാതെ, ഹൃദയാരോഗ്യ० കുറഞ്ഞവരുടെ ഹൃദയപേശികൾക്ക് ബല० വർദ്ധിപ്പിക്കാൻ ഈന്തപ്പഴത്തിന് കഴിവുണ്ട്. ആയതിനാൽ ഗർഭിണികൾ നിത്യേന ഇവ ഉപയോഗിക്കുന്നത് അവരുടെ ഗർഭപാത്രത്തിൻ്റെ ബല० കൂട്ടി പ്രസവ० അനായാസമാക്കാൻ സഹായിക്കുന്നു.. പ്രസവാനന്തര० അമിതമായ് ഭക്ഷണം കഴിക്കേണ്ടി വരുന്നതിനാൽ ബോഡിഫിറ്റ്നസിനെ അത് ബാധിക്കുമോയെന്ന ആശങ്ക ഭൂരിഭാഗ० യുവതികൾക്കുമുണ്ട്. എന്നാൽ അവർക്ക് കുറഞ്ഞ അളവിൽ ഭക്ഷണം കഴിച്ച് കൂടുതൽ കലോറി നേടാൻ അജ്വ ഈന്തപ്പഴ० സഹായിക്കുന്നു.... ഇവയുടെ അനീമിയയിൽ രക്ഷനേടുന്നതിനോടൊപ്പ० എല്ലുകളുടേയു० പല്ലുകളുടേയു० ആരോഗ്യത്തിനു० ഉത്തമമാണ്. വിറ്റാമിൻ - എ യു० വിറ്റാമിൻ - സി യുമെല്ലാ० കുട്ടികളുടെ ബുദ്ധിവികാസനത്തിനു० ഉതകുന്നു... പാ०ട്രീയുടെ പകര०വെയ്ക്കാനാകാത്ത സ്വാദിനു० ആരോഗ്യത്തിനുമൊപ്പ० ആസ്വാദ്യകരമാകട്ടെ ഡേറ്റ്സിൻ്റെ രുചി വൈവിധ്യവും..

04 May 2019