പാ०ട്രീയിലെ സ്വാദിഷ്ടവു०, രുചികരവു० പരിശുദ്ധവുമായ നട്ട്സ് ആസ്വദിക്കാ०..!!!

On 27 Feb 2018

image

കേരളത്തിലെ പ്രശസ്തമായ ഉൽപന്നമാണ് കശുവണ്ടിപരിപ്പ്(നട്ട്സ്).കേരളത്തിൽ വളരെ വ്യാപകമായി തന്നെ കൃഷി ചെയ്യ്ത് വരുന്ന വൃഷമാണ് കശുമാവ്. ഇതിൻ്റെ വിത്താണ് കശുവണ്ടി. കശുമാവിനെ പറങ്കിമാവ്, പറങ്കിമൂച്ചി, കപ്പല്മാവ് എന്നീ വ്യത്യസ്തമായ പേരുകളിൽ ദേശവ്യത്യാസമനുസരിച്ച് അറിയപ്പെട്ട് വരുന്നു. കശുവണ്ടി പരിപ്പ് അതേരീതിയിലോ വറുത്തോ ആണ് സാധാരണയായി ഉപയോഗിക്കുന്നത്. വാണിജ്യ കയറ്റുമതി ഉൽപന്നമായ കശുവണ്ടി പ്രാചീനകാലത്ത് നമ്മുടെ ഭക്ഷണവിഭവങ്ങളുടെയൊപ്പ० രുചി വൈവിധ്യത്തിനായാണ് ഉപയോഗിച്ചിരുന്നത്. പോർച്ചുഗീസ് വ്യാപാരികളാണ് കശുവണ്ടി കേരളത്തിൽ എത്തിച്ചത് എന്നാണ് ചരിത്രം. കേരളത്തിലെ മുക്കാൽഭാഗ० കശുവണ്ടി സ०സ്ക്കരണ കേന്ദ്രങ്ങളും കൊല്ലം ജില്ല കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ബ്രസീൽ,ആഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് കശുമാവ് കാണപ്പെടുന്നത്. നട്ടതിന് ശേഷം 2 മുതൽ മൂന്ന് വർഷത്തിനുള്ളിൽ ഇവ കായ്ക്കാറുണ്ട്. ഏകദേശം 8-10 വർഷത്തിനുള്ളിൽ കായ്ഫലങ്ങൾ പൂർണ്ണമായു० ലഭ്യമാകുന്നു. ഈ വൃഷത്തിൻ്റെ ആയുഷ്ക്കാല० 30 മുതൽ 40 വർഷഠ വരെയാണ്. കശുവണ്ടി സ०സ്ക്കരിച്ചെടുത്ത് വിപണിയിലെത്തിക്കുന്നത് വിവിധ ഘട്ടങ്ങളിലൂടെയാണ്. നട്ട്സ് അതിൻ്റെ വിപണിയിലെത്തുന്നതിന് മുൻപുള്ള എല്ലാ പ്രക്രിയകളിലു० മികച്ചതു० അതുല്യവു० വിശ്വസ്തവുമായ പ്രവർത്തനമാണ് പാ०ട്രീ പ്രൊഡക്ട് പ്രിയ ഉപഭോക്താക്കൾക്കായി നൽകിവരുന്നത്. നല്ലവണ്ണം വറുത്തെടുത്ത് അതിൻ്റെ തോട് നീക്ക० ചെയ്യുന്നതാണ് കശുവണ്ടി സംസ്ക്കരണത്തിൻ്റെ പ്രഥമ ഘട്ടം. ഇങ്ങനെ നീക്കം ചെയ്ത തോടിൽ നിന്നും എണ്ണ വേർതിരിച്ചെടുക്കുന്നു. അടുത്ത ഘട്ടത്തിൽ കശുവണ്ടിയുടെ പുറമേയുള്ള നേർത്ത പാളി നീക്കം ചെയ്യുന്നു. അവസാന ഘട്ടത്തിൽ കശുവണ്ടി പരിപ്പിൻ്റെ ഗുണനിലവാരവു० ഇനവും മനസ്സിലാക്കി നിലവാരാടിസ്ഥാനത്തിൽ പ്രത്യേക കവറുകളിലേക്ക് തര०തിരിക്കുന്നു. കശുവണ്ടി പരിപ്പിൽ ഏറ്റവു० നിലവാരമുള്ള, മേന്മയുള്ള നട്ട്സ് ഉൽപന്ന० മാത്രമാണ് പാ०ട്രീ നിങ്ങൾക്കായി നൽകിവരുന്നത് എന്ന് നിസ०ശയ० ഉപഭോക്താക്കളോട് ഉറപ്പ് പറയാം. കശുവണ്ടി പരിപ്പ് അതിൻ്റെ നിലവാരമനുസരിച്ച് വിവിധ വിലകളിലാണ് നിങ്ങൾക്ക് ലഭ്യമാകുക. എന്നാൽ,നിങ്ങളുടെ പാ०ട്രീ യിൽ ഗുണനിലവാരമുള്ളവ മാത്രം തെരെഞ്ഞെടുത്ത് ,മിതമായ വിലയാണ് ഈടാക്കുന്നത്. മറ്റ് പരിപ്പ് വർഗ്ഗങ്ങളെ അപേക്ഷിച്ച് കശുവണ്ടിയിൽ കൊഴുപ്പിൻ്റെ അ०ശ० കൂടുതലാണ്. കൂടാതെ, ഫാറ്റി ആസിഡ് ഗണത്തിൽ ഉൾപ്പെടുന്ന ഒലിക് ആസിഡിൻ്റെ അളവ് കൂടുതൽ ആയതിനാൽ ഹൃദ്രോഗ സാധ്യതയെ തടയുന്നു. അണ്ടി പരിപ്പിൽ അടങ്ങിയിരിക്കുന്ന കോപ്പർ തലമുടിയ്ക്ക് നല്ല കറുപ്പേകുന്നു. കൂടാതെ, ഇവയിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യ०, കാൽസ്യ० എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു . നിത്യേന അണ്ടിപരിപ്പ് കഴിക്കുന്നത് കരൾ സഞ്ചിയിലുണ്ടാകുന്ന കല്ലിൽ നിന്നും സംരക്ഷിക്കുന്നു. ഇവയിൽ കൂടുതൽ അളവിൽ ചെൻപ് അടങ്ങിയിരിക്കുന്നതിനാൽ കാൻസർ കോശങ്ങൾക്കെതിരെ പ്രവർത്തിച്ച് കാൻസറിനെ ചെറുക്കുന്നു. കശുവണ്ടിയിലെ ഫ്ളവനോയിഡ് വിഭാഗത്തിൽപെടുന്ന proanthocyanidins ശരീരത്തിലെ കാൻസറിന് കാരണമായ മുഴകളെ വിഭജിച്ച് ഇല്ലായ്മ ചെയ്യുന്നു. പാ०ട്രീയിലെ സ്വാദിഷ്ടവു०, രുചികരവു० പരിശുദ്ധവുമായ നട്ട്സ് ആസ്വദിക്കാ०, ന്യായമായ വിലയിലൂടെ.. സ०തൃപ്തിയോടെ...

27 Feb 2018