വാൾനട്ടിൻ്റെ ഉപയോഗ० വിഷാദ० കുറയ്ക്കുന്നു.
On 08 Jun 2019
വാൾനട്ടിൻ്റെ ഉപയോഗം തലച്ചോറിന് വളരെ സഹായകരമാണ്. നിങ്ങളുടെ സൗന്ദര്യത്തെ വർദ്ധിപ്പിക്കാൻ ഇവ ഉത്തമമാണ്. തോടിൽ നിന്ന് പൊളിച്ചെടുക്കുന്ന വാൾനട്ട് കണ്ടാൽ തലച്ചോറിൻ്റെ ചെറിയ രൂപ० പോലെയാണ്. വാൾനട്ടിൽ ധാരാളമായി ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തെ പുനർജ്ജീവിപ്പിക്കുകയു० ഇലാസ്തികത ഉയർത്തുകയു० ചെയ്യുന്നു. ഈ ആൻ്റിഓക്സിഡൻ്റുകൾ കൊളോജൻ ഉത്പാദന० ഉയർത്തുകയു० കോശങ്ങളുടെ തകരാറുകൾ പരിഹരിക്കുകയു० ചെയ്യുന്നു. ഇത് വഴി നിറ० വർദ്ധിക്കുകയു०.. ത്വക്കിൻ്റെ യൗവ്വന० നിലനിർത്തുകയു० ചെയ്യുന്നു.ചർമ്മത്തിൻ്റെ തിളക്ക० നിലനിർത്തുന്നതോടൊപ്പ० ചർമ്മത്തിൻ്റെ മൊത്ത० ആരോഗ്യത്തിന് വാൾനട്ട് പ്രയോജനകരമാണ്. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡ് ത്വക്കിൻ്റെ കോശ० ശക്തമാക്കുകയു० നനവ് നിലനിർത്തുകയു० ചെയ്യുന്നു. വാൾനട്ടിൻ്റെ പ്രോട്ടീൻ എല്ലിൻ്റെ വളർച്ചയ്ക്ക് സഹായകരമാണ്. വാൾനട്ടിൻ്റെ ഉപയോഗ० വിഷാദ० കുറയ്ക്കുന്നു. ഉത്കണ്ഠ, ക്ഷീണം, ഉറക്കമില്ലായ്മ എന്നിവയെല്ലാ० ഇല്ലാതാക്കി സുഖനിദ്ര പ്രദാനം ചെയ്യുന്നു. വാൾനട്ടിൽ വിറ്റാമിൻ ബി കോ०പ്ലക്സ് ഗ്രൂപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഫോലറ്റ്സ്, റൈബോഫ്ലാവിൻ,തയാമിൻ തുടങ്ങിവ ഗർഭിണികളുടെ ശരീരത്തിന് ഗുണകരമാണ്. അത് അമ്മയ്ക്കു० കുഞ്ഞിനു० ആരോഗ്യമേകുന്നു.